എന്റെ ഭാഗ്യം വർണ്ണിച്ചീടുവാൻ ആരാൽ കഴിയും
സ്വർഗ്ഗദേശത്തെത്തിടുന്നേരം
എന്റെ ഭാഗ്യം എന്റെ യോഗ്യം എന്നെ
വീണ്ടെടുത്ത പ്രിയൻ തന്റെ മുമ്പിൽ ഹാ
ഞാനെന്തു ധന്യനായിത്തീർന്നിടുമെ
1 മന്നിടത്തിൽ ഖിന്നനായ് ഞാൻ വലഞ്ഞ നിന്റെ-
പേർക്കു കഷ്ടമേറെ ഏറ്റതാൽ
പൊന്നുലോകം തന്നിലെന്നെ
നിന്നോടൊന്നായിരുത്തിടാൻ
ഉന്നതൻ താനൊരുനാളിൽ സന്നാഹമായ് വരുന്നല്ലോ;-
2 മോക്ഷവീടാ പാർപ്പിടമൊന്നു മനോഹരമായ്
നാഥൻ കൈകളാൽ പണിയാത്ത
വീടെനിക്കൊന്നായതിൽ
ഞാൻ ചേർന്നു വാസം ചെയ്തിടുമ്പേൾ
എന്റെ ഖേദം നീങ്ങി വേഗം കണ്ണുനീരും മാറിടുമേ;-