1 എന്നേശുവേ നീ ആശ്രയം
എന്നാളുമീ ഏഴയ്ക്ക്
എൻ ജീവിത യാത്രയിൽ-
തുണയായ്, ബലമായ് മറ്റാരുള്ളു
മറയ്ക്കണേ ഈ ഏഴയെ
കരുതലിൻ വൻ കരത്താൽ
2 എൻ ജീവിതെ വൻ ഭാരങ്ങൾ
പ്രയാസമായ് ഭവിക്കുമ്പോൾ
ഉള്ളം തേങ്ങും വേളകളിൽ
മറ്റാരുമില്ല ചാരുവാൻ
3 പ്രിയരായവർ അകന്നിടുമ്പോൾ
അകലാത്തൊരേകൻ നീയല്ലോ
എന്നാശയും എൻ വാഞ്ചയും
അപ്പാ നീ മാത്രം എന്നുമേ