1 എന്റെ താഴ്ച്ചയിൽ എന്നെ ഓർത്ത ദൈവം
തണലും നൽകീടും
എന്റെ വീഴ്ച്ചയിൽ എന്നെ കാത്ത ദൈവം
അരികിൽ വന്നീടും;- എന്റെ...
2 ഞാൻ പതറുന്ന നേരത്തിലും
എന്നെ താങ്ങും കരവുമായ് (2)
അരികിൽ വരുവാൻ ആശ്രയമരുളാൻ
നിൻ സാന്നിദ്ധ്യം മതി എനിക്ക് (2);- എന്റെ...
3 ഈ ചൂടേറിയ മരുവിൽ
എൻ പാതയ്ക്കു തണലായി (2)
ആശ്വാസമരുളും അനുഗ്രഹപ്രദനേ
തുണമാത്രം നീ മതിയേ(2);- എന്റെ...