1 Enne veenda rekshakante sneham aarkurakam
raktham ieshan chorinjente kadam veeti ellam
paadume jaya geetham aayusin naalennum
yeshuvin mahasneham ennude nithyaanandam
2 nithyajeevan thannennuLLil eeSan svabhaavavum
svanthaathmaave pakarnnennil nirravaam snEhavum
3 Thathan punchiri thukunnu than makanam enmel
abba pithave ennangu en vili inimel
4 Lokam keezhmel marinjalum enikillorbhayam
thiramarinjalachalum yeshu en sangketham
5 Seeyon lakay gemikunnu ashrayicheshuvil
karthan sugandham thukunnu vaishamya vazhiyil
6 Yeshuve nin thirunaamam haa ethrra madhuram
bhoovil illathinnu thulyam chevikkimpasvaram
7 doothar naavaal polamaka than mahathmyam chollaan
ippuzhuvodundo ithra sneham athbhutham thaan
എന്നെ വീണ്ട രക്ഷകന്റെ സ്നേഹം ആർക്കുര
1 എന്നെ വീണ്ട രക്ഷകന്റെ സ്നേഹം ആർക്കുരയ്ക്കാം
രക്തം ഈശൻ ചെരിഞ്ഞെന്റെ കടംവീട്ടി എല്ലാം
പാടുമേ ജയഗീതം ആയുസസിൻ നാളെന്നും
യേശുവിൻ മഹാസ്നേഹം എന്നുടെ നിത്യാനന്ദം
2 നിത്യജീവൻ തന്നെന്നുള്ളിൽ ഈശൻ സ്വഭാവവും
സ്വന്താത്മാവെ പകർന്നെന്നിൽ നിറവാം സ്നേഹവും
3 താതൻ പുഞ്ചിരി തൂകുന്നു തൻ മകനാം എന്മേൽ
അബ്ബാ പിതവേ എന്നങ്ങു എൻ വിളി ഇനിമേൽ
4 ലോകം കീഴ്മേൽ മറിഞ്ഞാലും എനിക്കില്ലോർഭയം
തിരമറിഞ്ഞലച്ചാലും യേശു എൻ സങ്കേതം
5 സീയോൻ ലാക്കായ് ഗമിക്കുന്നു ആശ്രയിച്ചേശുവിൽ
കർത്തൻ സുഗന്ധം തൂകുന്നു വൈഷമ്യവഴിയിൽ
6 യേശുവേ നിൻ തിരുനാമം ഹാ എത്ര മധുരം
ഭൂവിൽ ഇല്ലതിന്നു തുല്യം ചെവിക്കിമ്പസ്വരം
7 ദൂതർ നാവാൽപോലമാകാ തൻ മാഹാത്മ്യം ചൊല്ലാൻ
ഇപ്പുഴുവോടുണ്ടോ ഇത്ര സ്നേഹം അത്ഭുതം താൻ