Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 830 times.
Palayathin purathai than ninna

1 paalayathin purathai than ninda chumannu konde
sakshikalin naduvil dheeraray gemichidame

padukaletta pavanante papamillatha parishuddhante
paathaye nokki jeevichidam paaridathil paarkum naal

2 paapiye nediduvaan krushil than jeevan vacha
rakshakanam nathhante rakshannya vela cheiyam

3 aayiram aayirangal paapathil nashichidumpol
krooshil nivarthichatham suvishesham goshichidam

4 raktham chinthi namukkay thannethan elppichu thaan
arppikkam anudinavum chilavakam chilavaydam

5 karthan than perkkay jeevane kalayukayil
nedidum than athine prapikkum nithya Jeevan

6 lokathin labhadhanam chetham ennennidame
lokathin maanathekaal than maanam abhikamyame

7 lokangal avasanikkum velippedum thaan thejassil
than siddhar vaanidume than koode yuga yugamayi

പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട്

1 പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട്
സാക്ഷികളിൻ നടുവിൽ ധീരരായ് ഗമിച്ചിടാമേ

പാടുകളേറ്റ പാവനന്റെ പാപമില്ലാത്ത പരിശുദ്ധന്റെ
പാതയെ നോക്കി ജീവിച്ചിടാം പാരിടത്തിൽ പാർക്കും നാൾ

2 പാപിയെ നേടിടുവാൻ ക്രൂശിൽ തൻ ജീവൻ വച്ച
രക്ഷകനാം നാഥന്റെ രക്ഷണ്യവേല ചെയ്യാം

3 ആയിരംആയിരങ്ങൾ പാപത്തിൽ നശിച്ചിടുമ്പോൾ
ക്രൂശിൽ നിവർത്തിച്ചതാം സുവിശേഷം ഘോഷിച്ചിടാം

4 രക്തം ചിന്തി നമുക്കായ് തന്നെത്താൻ ഏല്പിച്ചു താൻ
അർപ്പിക്കാം അനുദിനവും ചിലവാകാം ചിലവായിടാം

5 കർത്തൻ തൻ പേർക്കായി ജീവനെ കളയുകയിൽ
നേടിടും താൻ അതിനെ പ്രാപിക്കും നിത്യജീവൻ

6 ലോകത്തിൻ ലാഭധനം ചേതം എന്നെണ്ണിടാമേ
ലോകത്തിൻ മാനത്തേക്കാൾ തൻ മാനം അഭികാമ്യമേ

7 ലോകങ്ങൾ അവസാനിക്കും വെളിപ്പെടും താൻ തേജസ്സിൽ
തൻ സിദ്ധർ വാണീടുമേ  തൻകൂടെ യുഗായുഗമായ്

More Information on this song

This song was added by:Administrator on 22-09-2020