വാനദൂതർ ലോകാന്ത്യത്തിൽ കാഹളമൂതുമ്പോൾ
യേശുനാഥൻ മേഘത്തേരിൽ ലോകെവന്നീടും
ഇരുളിൽ വാഴ്ചകൾ അകലുകയാം നൽമോഹനനാളതിൽ
സർവ്വലോകരാജാവായ് ശ്രീയേശു വന്നീടും(2)
1 തേജോരൂപം പാപവിലയ്ക്കായ് ഏകിയല്ലോ നീ
ഹീന നരർക്കായ് നിൻ തിരുരക്തം ചിന്തിയല്ലോ നീ
ശോകഭാര നിഴലുകളാകെ നീങ്ങിടുമാ നാളിൽ
പാരിടമാകെ വിലസിടുമേ നിൻ സ്നേഹവീചികൾ(2)
2 ഉയിർ നാഥൻ തേജസ്സിങ്കൽ വാണിടുമാ നാൾ
ആനന്ദത്തിൻ ഗാനങ്ങൾ ഹാ പൊങ്ങും പാരിതിൽ
നിത്യജീവൻ ഏകിടുന്ന ശോഭിത പ്രഭാതേ
കേട്ടിടുമേ ദൂതർ പാടും സ്നേഹ ഗീതികൾ(2)
3 സ്വർഗ്ഗേനാമും എത്തുവതിനായ് മുൻനയിക്കുക
എന്നുമേ നീ മിന്നിടുക പാരിൻ ദീപമായ്
ലോകത്തിന്റെ മായകളാകെ മാഞ്ഞീടുമ്പോൾ നാഥാ
മങ്ങീടാതെ നിൽക്കുകയായ് നീ സ്നേഹ താരമായ്(2)