Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 1607 times.
Njan paadathe engane

njaan paadaathe engane vasikkum
nrithathode sthuthikkatheyirikkum
enne nadathunnavan enne thangunnavan
yahallaathaarumilla

1 asaadhyamaayi onnum njaan kaanunnillallo
Yeshu ente koodeyullappol
Vagdathangal onnonnay prapicheedume
Yeshu ente koodeyullappol
aarkkum thadayaan kazhiyukayilla
Yeshu ente koodeyullappol;-

2 karagrhathilum njaan paadi sthuthikkum
adisthhaanam ilakeedume
theecholayathilum njaan venthupokilla
nalamanaay koodeyundallo(daivamundallo)(2)
njaan nilaninnidum sakshiyaayidum
Yeshu ente koodeyullappol(2);-

3 kannaal kaanum deham kshayichennaalum
ullil shakthi varddhicheedume
thakkasamayam en kanthan vannidum
njaanum vegam parannidume (2)
nokki nokki ini kankal mangilla
varavettam aduthupoyi(2);-

 

ഞാൻ പാടാതെ എങ്ങനെ വസിക്കും

ഞാൻ പാടാതെ എങ്ങനെ വസിക്കും
നൃത്തത്തോടെ സ്തുതിക്കാതെയിരിക്കും
എന്നെ നടത്തുന്നവൻ എന്നെ താങ്ങുന്നവൻ
യാഹല്ലാതാരുമില്ല

1 അസാദ്ധ്യമായി ഒന്നും ഞാൻ കാണുന്നില്ലല്ലോ
യേശു എന്റെ കൂടെയുള്ളപ്പോൾ
വാഗ്ദത്തങ്ങൾ ഒന്നൊന്നായ് പ്രാപിച്ചീടുമേ
യേശു എന്റെ കൂടെയുള്ളപ്പോൾ
ആർക്കും തടയാൻ കഴിയുകയില്ല
യേശു എന്റെ കൂടെയുള്ളപ്പോൾ;-

2 കാരാഗൃഹത്തിലും ഞാൻ പാടി സ്തുതിക്കും
അടിസ്ഥാനം ഇളകീടുമേ
തീച്ചൂളയതിലും ഞാൻ വെന്തുപോകില്ല
നാലാമനായ് കൂടെയുണ്ടല്ലോ(ദൈവമുണ്ടല്ലോ)(2)
ഞാൻ നിലനിന്നിടും സാക്ഷിയായിടും
യേശു എന്റെ കൂടെയുള്ളപ്പോൾ(2);-

3 കണ്ണാൽ കാണും ദേഹം ക്ഷയിച്ചെന്നാലും
ഉള്ളിൽ ശക്തി വർദ്ധിച്ചീടുമേ
തക്കസമയം എൻ കാന്തൻ വന്നിടും
ഞാനും വേഗം പറന്നിടുമേ(2)
നോക്കി നോക്കി ഇനി കൺകൾ മങ്ങില്ല
വരവേറ്റം അടുത്തുപോയി(2);-

 

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Njan paadathe engane