1 യേശു രാജൻ മേഘത്തേരിൽ രാജരാജനായ്
തേജസോടെ വന്നിടുന്ന നാൾ സമീപമായ്
ശുദ്ധരൊന്നായ് ചേർന്നിടും മദ്ധ്യ വാനത്തിൽ
തേജസോടെ നിൽക്കും തന്റെ സന്നിധാനത്തിൽ
കർത്താവു താൻ ഗംഭീരനാദവും
പ്രധാന ദൂതൻ താൻ മുഴക്കും ശബ്ദവും
ദൈവത്തിൻ മഹാ കാഹളങ്ങളും
ഒത്തു ധ്വനിച്ചീടും നാൾ അതെന്തൊരാനന്ദം
2 ക്രിസ്തുവിൽ മരിച്ചവർ അമർത്യ തേജസായ്
അക്ഷയരായ് ഉയിർക്കുമന്ന് നല്ല ജ്യോതിസായ്
ജീവനോടിരിക്കും ശുദ്ധർ മറു രൂപമായ്
അവരൊന്നിച്ചു പറന്നുയരും മദ്ധ്യ വാനത്തിൽ;-
3 കഷ്ട നഷ്ട വേദനകൾ വേഗം നീങ്ങിപ്പോം
പാർത്തലത്തിൻ യാതനകൾ ആകെ മാറിപ്പോം
കണ്ണു നീരെല്ലാം ആണി ഏറ്റ കൈകളാൽ
താൻ തുടയ്ക്കും ആ ദിനത്തിൽ ഹല്ലേലുയ്യാ;-
4 ഗോത്രം വംശം ഭാഷ ജാതികളിൽ നിന്നവർ
കർത്തൻ രക്തം കൊണ്ടു വീണ്ടെടുക്കപ്പെട്ടവർ
ചേർന്നു പാടുമേ അവർ ദൈവ കുഞ്ഞാടേ
സ്തോത്രത്തിനും സ്തുതിക്കും യോഗ്യൻ നീ എന്നേക്കുമേ;-