Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 752 times.
Poyidam namukkiniyum poyidamallo

1 poyidam namukkiniyum poyidamallo
pranapriyaneshu pinpe poyidaamallo
pokam vegathil vazhaam seeyonil;- poyi..

2 senayin adhipanavan mumpilullathal
bhethi thellumeshidathe poyidamallo
vanasenayum kaval cheythidum;-poyi

3 bobukalanavadhiyaay sajjamaayithaa
than varthapole lokamake venthazhiyuvan
ethra bhekaram yuddhanalathil;- poyi

4 lokajathikalunarnnu poyidunnithaa
anthikristhuvin vazhi viplavathinaay
anthyanalathin lakshyamaniva;- poyi

5 yudajathikal madangi svantha naadathil
vannu thangal rajyavum puthukkedunnitha
priyan vannidan kalamayitha;- poyi

6 daivamakkal vegamayunarnnukolluvin
ini kalamere illayennumorthukolluvin
shaktharakuvin shudharakuvin;- poyi

പോയിടാം നമുക്കിനിയും പോയിടാമല്ലോ

1 പോയിടാം നമുക്കിനിയും പോയിടാമല്ലോ
പ്രാണപ്രിയനേശു പിൻപേ പോയിടാമല്ലോ
പോകാം വേഗത്തിൽ വാഴാം സീയോനിൽ

2 സേനയിൻ അധിപനവൻ മുമ്പിലുള്ളതാൽ
ഭീതി തെല്ലുമേശിടാതെ പോയിടാമല്ലോ
വാനസേനയും കാവൽ ചെയ്തിടും;-പോയി

3 ബോബുകളനവധിയായ് സജ്ജമായിതാ
തൻ വാർത്തപോലെ ലോകമാകേ വെന്തഴിയുവാൻ
എത്ര ഭീകരം യുദ്ധനാളതിൽ;- പോയി

4 ലോകജാതികളുണർന്നു പോയിടുന്നിതാ
അന്തിക്രിസ്തുവിൻ വഴി വിപ്ളവത്തിനായ്
അന്ത്യനാളതിൻ ലക്ഷ്യമാണിവ;- പോയി

5 യൂദജാതികൾ മടങ്ങി സ്വന്തനാടതിൽ
വന്നു തങ്ങൾ രാജ്യവും പുതുക്കീടുന്നിതാ
പ്രിയൻ വന്നിടാൻ കാലമായിതാ;- പോയി

6 ദൈവമക്കൾ വേഗമായുണർന്നുകൊള്ളുവിൻ
ഇനി കാലമേറെ ഇല്ലയെന്നുമോർത്തുകൊള്ളുവിൻ
ശക്തരാകുവിൻ ശുദ്ധരാകുവിൻ;- പോയി

More Information on this song

This song was added by:Administrator on 22-09-2020