ഇന്നു കണ്ട മിസ്രയ്മ്യനെ കാണുകയില്ല
ഇന്ന് വന്ന കഷ്ട്ടം ഇനി വരികയില്ല
ബാധ നിന്റെ കൂടാരത്തില്‍ അടുക്കയില്ല (2)
നിന്റെ കാലുകള്‍ ഇടറുകില്ല (2)
1. ചെങ്കടല്‍ പിളര്‍ന്നു വഴി തരും
യോര്‍ദ്ദാന്‍ രണ്ടായി പിരിഞ്ഞു മാറും
യരിഹോ നിന്‍ മുമ്പില്‍ ഇടിഞ്ഞു വീഴും
യേശുവിന്‍ നാമത്തില്‍ ആര്‍ത്തിടുമ്പോള്‍
2. രോഗങ്ങള്‍ എന്നെ ക്ഷീണിപ്പിക്കയില്ല
ശാപങ്ങള്‍ എന്നെ തളര്‍ത്തുകയില്ല
ആഭിചാരം യാക്കോബിന് ഫലിക്കയില്ല
ലക്ഷണങ്ങള്‍ ഇസ്രയെലീനെല്ക്കയില്ല
3. മലകള്‍ ഇടിച്ചു നിരത്തുമവന്‍
കുന്നുകള്‍ തവിട് പോടിയാക്കിടും
സൈന്യത്തിന്റെ നായകന്‍ നിന്‍ കൂടിരിക്കുമ്പോള്‍
മാനുഷ്യ ശക്തികള്‍ നിന്നെ തൊടുകയില്ല