യേശു രാജൻ വന്നിടും മേഘത്തേരതിൽ
തൻ ജനത്തെ തന്നരികിൽ ചേർത്തിടുവാനായ്
കാലമധികമില്ലിനി പ്രിയൻ വന്നിടാൻ
ക്രിസ്തുവിൻ പ്രിയജനമേ ഒരുങ്ങികൊള്ളൂക
ലോകമോഹ ഇമ്പം തേടി ഓടിയവരെ
സത്യപാത വിട്ടുതെറ്റി പോയവരെ
ന്യായം വിധിച്ചീടുമേ നിത്യാഗ്നിയിൽ
തള്ളീടുമെന്നോർത്തിടുക
ദൈവശബ്ദം കേട്ടിട്ടും സമർപ്പിച്ചീടുവാൻ
മനസ്സില്ലാതെ മറുതലിച്ചു പോയവരെ
എത്ര ദൂരം ഓടിടും ഈ പാതയിൽ
ഘോരമായ നാൾ വരുന്നിതാ
പാവനമാം ജീവിതം നയിച്ചവർക്കെല്ലാം
പ്രതിഫലം അനവധിയായ് നൽകീടുമേ
വീണ്ടെടുക്കപ്പെട്ട സർവ്വ ശുദ്ധരോടോത്ത്
പ്രിയൻകൂടെ വാണിടുമേ