Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 416 times.
Manuvel mannavane
Manuvel mannavane-parane
Manuvaay  vannavane
Manuvelaa  nin manamalinjarikil
Varikaa vaikaathe-parane
 
1 Karunayinudayone en-athi duritham kaananame
Paravasanaayidunnayyo en paathakamathinaale- parane;- manu
 
2 appanum ammayumaayi enikkeppozhum neeye
Ulparithaapam poondukaninjeeyalpanu thuna cheyka –parane;- manu
 
3 Perumazhapol aagneyaasathrram nararipuvaam saathaan
Theru-there eyyunnayyo ennil_karalalin-jeetename –parane;- manu
 
4 Saranam neeyallaathadiya-noruvanumillayo
Maranam vareyumarikilirunnu paripaalikkaname-parane;- manu
 
3 Ninne vittitteeyadiyaan engu poyeedum
Kanmanipol ninne njaan nokkaam ennuracheythavane –parane;- manu
 
4 Arikil varaaykil nee en duritham kandeedum
Karunaavaaridhiye vannente karalu thanuppikka – parane;- manu
മനുവേൽ മന്നവനേ-പരനേ

മനുവേൽ മന്നവനേ-പരനേ
മനുവായ് വന്നവനേ
മനുവേലാ നിൻ മനമലിഞ്ഞരികിൽ
വരികാ വൈകാതെ-പരനേ;- മനു

1 കരുണയിനുടയോനെ എന്നതീ ദുരിതം കാണണമേ
പരവശനായിടുന്നയ്യോ എൻ പാതകമതിനാലെ-പരനേ;- മനു...

2 അപ്പനുമമ്മയുമായ് എനിക്കെപ്പോഴും നീയേ
ഉൾപരിതാപം പൂണ്ടുകനിഞ്ഞീയല്പനു തുണ ചെയ്ക-പരനേ;- മനു...

3 പെരുമഴപോലാഗ്നേയാസ്ത്രം നരരിപുവാം സാത്താൻ
തേരുതെരെ എയ്യുന്നയ്യോ എന്നിൽകരളലിഞ്ഞീടേണമേ-പരനേ;- മനു...

2 ശരണം നീയല്ലാതടിയ-നൊരുവനുമില്ലയോ
മരണം വരെയുമരികിലിരുന്ന് പരിപാലിക്കണമേ-പരനേ;- മനു...

3 നിന്നെ വിട്ടിട്ടീയടിയാൻ എങ്ങുപോയീടും
കണ്മണിപോൽ നിന്നെ ഞാൻ നോക്കാം എന്നുരചെയ്തവനേ-പരനേ;- മനു...

4 അരികിൽ വരായ്കിൽ നീ എൻ ദുരിതം കണ്ടിടും
കരുണാവാരിധിയേ വന്നെന്റെ കരളു തണുപ്പിക്ക-പരനേ;- മനു...

More Information on this song

This song was added by:Administrator on 20-09-2020