ഹേ! മരണമേ! നിന്റെ വിഷമുള്ളവിടെ?
ഹേ! മരണമേ! നിന്റെ വിജയമെവിടെ?
1 പുനരുത്ഥാനവും ജീവനുമാകുന്ന
എന്നേശു ഇന്നും ജീവിക്കുന്നു
മരണത്തെ ജയിച്ച ജയവീരനായ്
എൻ ജീവനാഥൻ ജീവിക്കുന്നു;- ഹേ! മരണമേ…
2 ഗുരുതരമാം രോഗത്താൽ വലഞ്ഞാലും
ഞാൻ ഭയപ്പെടുകയില്ല
സർവ്വരോഗങ്ങൾക്കും സൗഖ്യദായകനായ്
എൻ ജീവനാഥൻ ജീവിക്കുന്നു;- ഹേ! മരണമേ
3 എന്തെല്ലാം ക്ലേശങ്ങൾ ഭാരങ്ങൾ വന്നാലും
ഞാൻ ഭാരപ്പെടുകയില്ല
ഓരോ ഭാരവും ദിനവും വഹിക്കുന്ന
എൻ ഭാരവാഹി ജീവിക്കുന്നു;- ഹേ! മരണമേ…
4 എൻ ദേഹം ക്ഷയിച്ചാലും മണ്ണായി തീർന്നാലും
എൻ പ്രിയൻ എന്നെ കൈവിടില്ല
ദേഹസന്നിഹിതനായ് സ്വന്തം കണ്ണുകളാൽ
കാണും കാന്തനെ വിൺതേജസ്സിൽ;- ഹേ! മരണമേ...