Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 6194 times.
Karunayin sagarame shoka kodum

1 karunayin sagarame shokakodum veyilerimpol
meghathin thanalaruli enne santhvanamay nadathan

kripayarulka kripayarulka alavenye pakarnniduka
ie bhuvilen yathrayathil daiva krupayarulka

2 rogangal pedakalum ninda parihasam eridumpol
amithabalam aruli enne santhvanamay nadathan

3 kurirul thazvaryil ente padangkal idaridathe
agnithunin phrabhayal yanam cheyyuvane maruvil

4 utavar bandhukkalum ellaa snehitharum verukkil
snehathin aazhamathil njaanum nimanjanay thernniduvan

5 lokathe maranniduvan ellaam chetha'mennenniduvan
lokathe jaychavane ninnil abhayam njaan thedidunne

കരുണയിൻ സാഗരമേ ശോകകൊടും വെയിലേ

1 കരുണയിൻ സാഗരമേ ശോകകൊടും വെയിലേറിടുമ്പോൾ
മേഘത്തിൻ തണലരുളി എന്നെ സാന്ത്വനമായ് നടത്താൻ

കൃപയരുൾക കൃപയരുൾക അളവെന്യേ പകർന്നീടുക
ഈ ഭൂവിലെൻ യാത്രയതിൽ ദൈവകൃപയരുൾക

2 രോഗങ്ങൾ പീഡകളും നിന്ദ പരിഹാസം ഏറിടുമ്പോൾ
അമിതബലം അരുളി എന്നെ സാന്ത്വനമായ് നടത്താൻ

3 കൂരിരുൾ താഴ്വരയിൽ എന്റെ പാദങ്ങൾ ഇടറിടാതെ
അഗ്നിത്തൂണിൻ പ്രഭയാൽ യാനം ചെയ്യുവാനീ മരുവിൽ

4 ഉറ്റവർ ബന്ധുക്കളും എല്ലാ സ്നേഹിതരും വെറുക്കിൽ
സ്നേഹത്തിൻ ആഴമതിൽ ഞാനും നിമഞ്ജനായ് തീർന്നിടുവാൻ

5 ലോകത്തെ മറന്നിടുവാൻ എല്ലാം ചേതമെന്നെണ്ണിടുവാൻ
ലോകത്തെ ജയിച്ചവനേ നിന്നിൽ അഭയം ഞാൻ തേടിടുന്നേ

 

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Karunayin sagarame shoka kodum