Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 315 times.
Ullaasamaay nadakkum sahodaraa

ullaasamaay nadakkum sahodaraa! nallapol chintha cheyka
pullin poo pole ninte prabhaavangal ellaam ozhinjidume

1 nalla sukham balavum ninakkunde-nnallo ninackkunnu nee?
thellu nerathinullil avayonnu millaatheyaay bhavikkaam

2 mallanmaaraayulakil jeevichavarellaam ippolevide?
nalla pol chinthikka nee avar shava kkallaryilallayo?

3 ellaa janangaleyum vayalile pullinu thulyamaayi
chollunnu sathyavedam lavaleshamilla vithyaasamathil

4 kallupole kadutha nin hrudayam thalliyudappathinnaay
chelluka yeshu paade avan ninne thallukayilla drudam

5 vallabhaneshuvine snehikkuka illayo snehithaa nee?
nallidayan ninakkaay jeevan vedinj illayo krooshathinmel

Vandanam yeshupara-enna reethi

ഉല്ലാസമായ് നടക്കും സഹോദരാ! നല്ലപോൽ

ഉല്ലാസമായ് നടക്കും സഹോദരാ! നല്ലപോൽ ചിന്തചെയ്ക 
പുല്ലിൻ പൂ പോലെ നിന്റെ പ്രഭാവങ്ങളെല്ലാമൊഴിഞ്ഞിടുമേ 

1 നല്ല സുഖം ബലവും നിനക്കുണ്ടെന്നല്ലോ നിനയ്ക്കുന്നു നീ?
തെല്ലുനേരത്തിനുള്ളിലവ-യൊന്നുമില്ലാതെയായ് ഭവിക്കാം

2 മല്ലന്മാരായുലകിൽ ജീവിച്ചവരെല്ലാമിപ്പോളെവിടെ?
നല്ലപോൽ ചിന്തിക്ക നീ അവർ ശവക്കല്ലറയിലല്ലയോ?

3 എല്ലാ ജനങ്ങളെയും വയലിലെ പുല്ലിനു തുല്യമായി 
ചൊല്ലുന്നു സത്യവേദം ലവലേശമില്ല വ്യത്യാസമതിൽ

4 കല്ലുപോലെ കടുത്ത നിൻഹൃദയം തല്ലിയുടപ്പതിന്നായ് 
ചെല്ലുക യേശുപാദേ അവൻ നിന്നെ തള്ളുകില്ല ദൃഢം

5 വല്ലഭനേശുവിനെ സ്നേഹിക്കുക ഇല്ലയോ സ്നേഹിതാ നീ?
നല്ലിടയൻ നിനക്കായ് ജീവൻ വെടിഞ്ഞില്ലയോ ക്രൂശതിന്മേൽ

രീതി: വന്ദനം യേശുപരാ 

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Ullaasamaay nadakkum sahodaraa