Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites
Your Search History
ഹാ എത്ര അത്ഭുതം അത്ഭുതമേ
Ha ethra albutham (Oh What a wonderful)
കണ്ടാലും യേശുവിന്‍ സ്നേഹം
Kandalum yesuvin sneham
ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം
Bhaagyakaalam varunnallo bhaagyakaalam
എൻ പ്രിയ യേശു രക്ഷകനെ നിൻ
En priya yeshu rakshakane
അനുദിനം നമ്മെ നടത്തിടുന്ന
anudinam namme natattitunna
ദാനം ദാനമാണേശുവിൻ ദാനം
Danam danamaneshuvin danam
ആശാ ദീപം കാണുന്നു ഞാന്‍
asha dipam kanunnu njan
അഭിഷേകത്തോടെ അധികാരത്തോടെ
Abhishekathode Adhikarathode
മാറാത്തവന്‍ വാക്കു മാറാത്തവന്‍
Maarathavan vaakku maarathavan
സ്വർഗീയ ശിൽപിയേ
Swargeeya Shilpiye
ദൈവത്തിനു സ്തോത്രം ചെയ്തിടും
Daivathinu sthothram cheythidum
ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം
Oru manassode orungi
നിൻ സന്നിധി എൻ മോദം നിൻ പാദം എൻ
Nin sannidhi en modam nin paadam
ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട്
Ie thottathil parishudhanunde
ഉണര്‍ന്നരുളി-യേശുസ്വാമി
unarn naruli yesusvami
ക്രൂശിനായ് നന്ദി മറുവില തന്നു നീ എന്റെ
Krushinay nandi (Thank you for the cross)
യേശുവേ ആരാധ്യനേ ക്രിസ്തുവേ ആരാധ്യനേ
Yeshuve aaradhyane kristhuve aaradhyane
ഉറച്ചു നിൽക്കുക
Urachu nilkkuka
വന്ദനമേശുദേവാ വന്ദനം ജീവനാഥാ
Vandanam yeshudeva vandanam
നഷ്ടങ്ങളിലും പതറിടല്ലേ കണ്ണുനീരിലും തളർന്നിടല്ലേ
Nashtangalilum patharidalle
പ്രാവിനുള്ളതുപോലെ ചിറകുണ്ടായിരുന്നെങ്കിൽ
Pravinullathupole chirakundayirunnengkil
അനുനിമിഷം കരുതിടുന്നു
anunimisam karutitunnu
ദുർബലതയിൽ ബലമേ കാംക്ഷിച്ചീടും ധനം നീയേ
Durbelathayil belame(you are my)
എല്ലാ പ്രശംസക്കും യോഗ്യൻ നീയേ
Ellaa prashamsakkum yogyan neeye
എന്റെ രാജാവു നീ എന്റെ സന്തോഷം നീ
Ente rajav nee ente santhosham
വന്ദനം വന്ദനം യേശുനാഥാ തവ പാദ പങ്കജം
Vandanam vandanam yeshu natha thava
എന്റെ ദൈവം എന്നെ പാലിക്കും
Ente daivam enne paalikkum
എഴുന്നേറ്റു പ്രകാശിക്ക നിന്റെ പ്രകാശം
Ezhunnettu prakashikka ninte
യഹോവയെ കാത്തിരിക്കും ഞാൻ
Yahovaye kathirikkum njaan
ജീവന്‍റെ ജീവൻ ആയവൻ
Jeevante jeevan aayavan
എന്‍റെ ദൈവം സര്‍വ്വശക്തനല്ലോ
Ente daivam sarvvashaktanallo
പേടി വേണ്ട ലേശം (പോയ് ഭയമെല്ലാം)
Pedi venda lesham (poy bhayamellam)
യഹോവാ നല്ലവൻ കഷ്ടദിവസത്തിൽ
Yahova nallavan kashtadivasathil
മണവാളൻ യേശു വരുന്നിതല്ലോ മണവാട്ടി
Manavalan yeshu varunnithallo
എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ
Ethra vishvasthanen svarggeeya
എല്ലാ നാവും പാടിടും യേശുവിൻ
Ellaa naavum padidum

Ha en pithave (how deep the fathers)

Add Content...

This song has been viewed 2205 times.
Entellam vannalum karttavin pinnale

Entellam vannalum karttavin pinnale
santhoshamayi njan yatra cheyyum (2)

misrayim vittathil khedippanillonnum
ashvasadeshamen munniluntu
kaikalal thirkkatta veedukal medukal
okkeyum vagdattha nattiluntu

abramin yatrayil koodeyirunnavan
avakasham nalkiyon koodeyuntu
haranil yakkobin koodeyirunnavan
vagdattam nalkiyon koodeyuntu

misrayim deshattil yosephin kannunir
kantavanennodu koodeyuntu
midyanil mosheykku sanketamayavan
horebil ninnavan koodeyuntu

chenkatal tirattu mosheyin kannunir
kantavanennodu koodeyuntu
aaru nurayiramayotu koodatte
chirakil vahichavan koodeyuntu

svarggiya mannaye kontu tan dasare
pottippularttiyon koodeyuntu
parayil ninnulla suddhajalam kondu
daham shamippichon koodeyuntu

yeriho matilukal tattittakarttavan
chenkadal vatticchon koodeyuntu
balinte sevakanmare nashippicha
elyavin daivamen koodeyuntu

kakkayekkondu tan dasaneppottuvan
saktanaytirnnavan koodeyuntu
enne vilichavan enne raksichavan
innalum ennodu koodeyuntu

orunalum enne upeksikkayillenn
paramartthamayavan chollittundu
akasam bhumiyumakeyozhinjalum
ayavan vakkinu bhedamilla (entellam vannalum..)

എന്തെല്ലാം വന്നാലും കര്‍ത്താവിന്‍ പിന്നാലെ

എന്തെല്ലാം വന്നാലും കര്‍ത്താവിന്‍ പിന്നാലെ
സന്തോഷമായി ഞാന്‍ യാത്ര ചെയ്യും (2)
                            
മിസ്രയീം വിട്ടതില്‍ ഖേദിപ്പാനില്ലൊന്നും
ആശ്വാസദേശമെന്‍ മുന്നിലുണ്ട്
കൈകളാല്‍ തീര്‍ക്കാത്ത വീടുകള്‍ മേടുകള്‍
ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട്
                            
അബ്രാമിന്‍ യാത്രയില്‍ കൂടെയിരുന്നവന്‍
അവകാശം നല്‍കിയോന്‍ കൂടെയുണ്ട്
ഹാരാനില്‍ യാക്കോബിന്‍ കൂടെയിരുന്നവന്‍
വാഗ്ദത്തം നല്‍കിയോന്‍ കൂടെയുണ്ട്
                            
മിസ്രയീം ദേശത്തില്‍ യോസേഫിന്‍ കണ്ണുനീര്‍
കണ്ടവനെന്നോടു കൂടെയുണ്ട്
മിദ്യാനില്‍ മോശെയ്ക്കു സങ്കേതമായവന്‍
ഹോരേബില്‍ നിന്നവന്‍ കൂടെയുണ്ട്
                            
ചെങ്കടല്‍ തീരത്തു മോശെയിന്‍ കണ്ണുനീര്‍
കണ്ടവനെന്നോടു കൂടെയുണ്ട്
ആറു നൂറായിരമായോരു കൂട്ടത്തെ
ചിറകില്‍ വഹിച്ചവന്‍ കൂടെയുണ്ട്
                            
സ്വര്‍ഗ്ഗീയ മന്നായെ കൊണ്ടു തന്‍ ദാസരെ
പോറ്റിപ്പുലര്‍ത്തിയോന്‍ കൂടെയുണ്ട്
പാറയില്‍ നിന്നുള്ള ശുദ്ധജലം കൊണ്ട്
ദാഹം ശമിപ്പിച്ചോന്‍ കൂടെയുണ്ട്
                            
യെരിഹോ മതിലുകള്‍ തട്ടിത്തകര്‍ത്തവന്‍
ചെങ്കടല്‍ വറ്റിച്ചോന്‍ കൂടെയുണ്ട്
ബാലിന്‍റെ സേവകന്മാരെ നശിപ്പിച്ച
ഏല്യാവിന്‍ ദൈവമെന്‍ കൂടെയുണ്ട്
                            
കാക്കയെക്കൊണ്ടു തന്‍ ദാസനെപ്പോറ്റുവാന്‍
ശക്തനായ്തീര്‍ന്നവന്‍ കൂടെയുണ്ട്
എന്നെ വിളിച്ചവന്‍ എന്നെ രക്ഷിച്ചവന്‍
ഇന്നാളും എന്നോടു കൂടെയുണ്ട്
                            
ഒരുനാളും എന്നെ ഉപേക്ഷിക്കയില്ലെന്ന്
പരമാര്‍ത്ഥമായവന്‍ ചൊല്ലീട്ടുണ്ട്
ആകാശം ഭൂമിയുമാകെയൊഴിഞ്ഞാലും
ആയവന്‍ വാക്കിനു ഭേദമില്ല (എന്തെല്ലാം വന്നാലും..)

 

More Information on this song

This song was added by:Administrator on 04-06-2018