Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 317 times.
Orungam orungam-unaraam sabhaye orungi
ഒരുങ്ങാം ഒരുങ്ങാം-ഉണരാം സഭയെ ഒരുങ്ങി

ഒരുങ്ങാം ഒരുങ്ങാം ഒരുങ്ങാം
(ഈ) രാത്രിയേപോൽ നാൾകളടുത്തു
ഒഴിഞ്ഞ പാത്രങ്ങൾ ഒരുക്കീടാം
(ശക്തി ) പകരുന്ന എണ്ണ നിറക്കാൻ

ഉണരാം സഭയെ ഒരുങ്ങിനിൽക്കാം
മണവാളൻ വരുന്നു വാനമേഘത്തിൽ

കണ്ണുനീർ തീർന്നീടാറായ്
കാന്തനേശു വെളിപ്പെടാറായ്
കാത്തിരിക്കും വിശുദ്ധർ പറന്നീടുമേ
കർത്തനോടു ചേർന്നീടുമേ

അക്കരെ നാം പോയിടാറായ്
രാജനൊത്ത് വാണീടുവാൻ
കാന്തനോടുചേരുന്ന നാൾകൾ സമീപം
വിശുദ്ധിയോടൊരുങ്ങി നിൾക്കാം;- കണ്ണുനീർ 

കാത്തിരിപ്പോർ പറന്നീടുമേ
ആർപ്പുനാദം മുഴക്കീടുമേ
കാഹളം ധ്വനിക്കുമ്പോൾ
രൂപാന്തരം പ്രാപിക്കാൻ
വിശുദ്ധിയോടൊരുങ്ങി നിൽക്കാം;- കണ്ണുനീർ

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Orungam orungam-unaraam sabhaye orungi