ദൈവത്തിൻ സ്നേഹം
മാറാത്ത സ്നേഹം
ക്രൂശിൽ പകർന്ന ദിവ്യസ്നേഹം
എല്ലാനാളും ഞാൻ കൂടെയിരികാം
എന്നരുൾ ചെയ്ത വൻ സ്നേഹം
നന്ദിയോടെയാ വല്ലഭനു
ഹല്ലേലൂയാ പാടാം
ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂയാ ആമേൻ പാടാം
കൈത്താളത്തോടെ സ്നേഹം പാടാം
നൃത്തത്തോടെ ചൊല്ലാം സ്നേഹം
തപ്പു താള മേളത്തോടെ
ദൈവസ്നേഹം വാഴ്ത്തിപ്പാടം
മരുവിൽ ഞാൻ ഏകൻ ആയിടുമ്പോൾ
ദൈവസ്നേഹം മാറുകയില്ല
മാറാത്തവനാം ഇമ്മാനുവേൽ
കരുതും നിനക്കവൻ വേണ്ടതെല്ലാം