Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 574 times.
Ente daivam sangkethamay balamay

1 ente daivam sangkethamay balamay
kashdathakail adutha thunayay
enne nadathidunnu 
ethrayo bhagyavan njaan

nalaye orthu njaan neeranamo
en manam urukanamo
prayasangkale pramodamakkuvan
enneshu shakthanallo ennum vishvasthanallo

2 athivriksham thalirthillengkilumo
munthiriyil phalam illengkilumo
pedamaan pol priyanal
nadakkum medukalil;- naaleye...

3 kurirul thazhavarakalil’kudi njaan
nadannalum thellum bhayappedilla
en karthan kudeyunde
irul prakashamakkan;- naaleye...

4 parvathangkal adarnnu kulungkiyalum
aazhiyinnazhathil veenalum 
alakal alariyalum
bhayappedukilla njaan;- naaleye...

എന്റെ ദൈവം സങ്കേതമായ് ബലമായ്

1 എന്റെ ദൈവം സങ്കേതമായ് ബലമായ്
കഷ്ടതകളിൽ അടുത്ത തുണയായ്
എന്നെ നടത്തീടുന്നു 
എത്രയോ ഭാഗ്യവാൻ ഞാൻ

നാളയെ ഓർത്തു ഞാൻ നീറണമോ
എൻ മനം ഉരുകണമോ
പ്രയാസങ്ങളെ പ്രമോദമാക്കുവാൻ
എന്നേശു ശക്തനല്ലോ എന്നും വിശ്വസ്തനല്ലോ

2 അത്തിവൃക്ഷം തളിർത്തില്ലെങ്കിലുമോ
മുന്തിരിയിൽ ഫലമില്ലെങ്കിലുമോ
പേടമാൻ പോൽ പ്രിയനാൽ
നടക്കും മേടുകളിൽ;- നാളെയെ...

3 കൂരിരുൾ താഴ്വരകളിൽക്കൂടി ഞാൻ
നടന്നാലും തെല്ലും ഭയപ്പെടില്ല
എൻ കർത്തൻ കൂടെയുണ്ട്
ഇരുൾ പ്രകാശമാക്കാൻ;- നാളെയെ...

4 പർവ്വതങ്ങൾ അടർന്നു കുലുങ്ങിയാലും
ആഴിയിന്നാഴത്തിൽ വീണാലും
അലകൾ അലറിയാലും
ഭയപ്പെടുകില്ല ഞാൻ;- നാളെയെ...

More Information on this song

This song was added by:Administrator on 17-09-2020