Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 506 times.
Nee enne ninakkaay thiranjeduthu

1 nee enne ninakkaay thiranjnjeduthu
nin manam pole enne menenjeduthu
nin hitham cheyvaan enne vartheduthu
nin suthanaay enneyum datheduthu

heenapathramallini njaan manapathrame
kopapathramallini njaan karunapathramay
puram pathramallini akam pathrame
pachavellapathram mecham veenjupathramaay

2 nin aathmavennullil kriyacheyathu
nin vachanam enneyum jeevippichu
nin rakthathalenneyum shuddhicheythu
nin aathmashakthiyale njaan niranju;-

3 nin vartha engum njaan ghoshichidaan
nin vaakku njaan ennum paalichidaan
nin paathe ennennum odeeduvaan
nin krupa thannenneyum poshippichu;-

4 anyan paradeshi allihe njaan
unnathanaam svarggarajya pauran
enne karuthanum kaathidanumaay
dhanya svarggasena chuttmullathaal;-

നീ എന്നെ നിനക്കായ് തിരഞ്ഞെടുത്തു

1 നീ എന്നെ നിനക്കായ് തിരഞ്ഞെടുത്തു
നിൻ മനം പോലെ എന്നെ മെനെഞ്ഞെടുത്തു
നിൻ ഹിതം ചെയ്വാൻ എന്നെ വാർത്തെടുത്തു
നിൻ സുതനായ് എന്നെയും ദത്തെടുത്തു

ഹീനപാത്രമല്ലിനി ഞാൻ മാനപാത്രമേ
കോപപാത്രമല്ലിനി ഞാൻ കരുണാപാത്രമായ്
പുറം പാത്രമല്ലിനി അകം പാത്രമേ
പച്ചവെള്ളപാത്രം മെച്ചം വീഞ്ഞുപാത്രമായ്

2 നിൻ ആത്മാവെന്നുള്ളിൽ ക്രിയചെയ്തു
നിൻ വചനം എന്നെയും ജീവിപ്പിച്ചു
നിൻ രക്തത്താലെന്നെയും ശുദ്ധിചെയ്തു
നിൻ ആത്മശക്തിയാലെ ഞാൻ നിറഞ്ഞു;-

3 നിൻ വാർത്ത എങ്ങും ഞാൻ ഘോഷിച്ചിടാൻ
നിൻ വാക്കു ഞാൻ എന്നും പാലിച്ചിടാൻ
നിൻ പാതേ എന്നെന്നും ഓടീടുവാൻ
നിൻ കൃപ തന്നെന്നെയും പോഷിപ്പിച്ചു;-

4 അന്യൻ പരദേശി അല്ലിഹേ ഞാൻ
ഉന്നതനാം സ്വർഗ്ഗരാജ്യ പൗരൻ
എന്നെ കരുതാനും കാത്തിടാനുമായ്
ധന്യ സ്വർഗ്ഗസേന ചുറ്റുമുള്ളതാൽ;-

More Information on this song

This song was added by:Administrator on 21-09-2020