Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 259 times.
Ulakatthin avasaana naal vareyum

Ulakatthin avasaana naal vareyum
Valabhaagattheshu en koodeyundu
Anaadhanaay oru naalum vidukayilla
Anaadiyaam Yeshu en arikilundu

1 Munpu njaan Daivathin shathruvaayi
Njaan innu Daivatthin puthranaanu
Abba Pithaavennu vilichiduvaan
Anpu pakarnnenne datthedutthu

2 Krooshile snehatthaal baddhanaakki
Yeshuvin rakthatthaal shuddhanaakki
Naavilavan putthan paattu thannu
Daivaadhi Daivatthin sthuthikal thanne

3 Rakshakan Yeshuvin albhuthatthin
Saakshiyaay theernnidaan rakshichenne
Paadidum ennum than keertthanangal
Paartthalatthil ente naalkalellaam

4 Mannilen jeevitham nashwarame
Vinnilen vaasamo nithyamaame
Iddharayil njaan vasichidum naal
Kartthanaam Yeshuve pin chennidum

ഉലകത്തിന്‍ അവസാന നാൾ വരെയും

ഉലകത്തിൻ അവസാന നാൾ വരെയും
വലഭാഗത്തേശു എൻ കൂടെയുണ്ട്
അനാഥനായ് ഒരു നാളും വിടുകയില്ല
അനാദിയാം യേശു എൻ അരികിലുണ്ട്

1 മുന്‍പ് ഞാൻ ദൈവത്തിൻ ശത്രുവായി
ഞാൻ ഇന്ന് ദൈവത്തിൻ പുത്രനാണ്
അബ്ബാ-പിതാവെന്നു വിളിച്ചിടുവാൻ
അന്‍പു പകർന്നെന്നെ ദത്തെടുത്തു

2 ക്രൂശിലെ സ്നേഹത്താൽ ബദ്ധനാക്കി
യേശുവിൻ രക്തത്താൽ ശുദ്ധനാക്കി
നാവിലവൻ പുത്തൻ പാട്ട് തന്നു
ദൈവാധി ദൈവത്തിന്‍ സ്തുതികൾ തന്നെ

3 രക്ഷകൻ യേശുവിൻ അത്ഭുതത്തിൻ
സാക്ഷിയായ് തീർന്നിടാൻ രക്ഷിച്ചെന്നെ
പാടിടും എന്നും തൻ കീർത്തനങ്ങൾ
പാർത്തലത്തിൽ എന്‍റെ നാള്‍കൾ എല്ലാം

4 മണ്ണിലെൻ ജീവിതം നശ്വരമേ
വിണ്ണിൽ എൻ വാസമോ നിത്യമാമേ
ഇദ്ധരയിൽ ഞാൻ വസിച്ചിടും നാൾ
കർത്തനാം യേശുവെ പിൻ ചെന്നിടും

More Information on this song

This song was added by:Administrator on 25-09-2020