1 ഇന്നോളം നടത്തിയ നൽ വഴികളോർത്തു
എന്നാളും സ്തുതിച്ചീടും നല്ലവനെ
അങ്ങോളം പുലർത്തിടാൻ മതിയായവൻ
എനിക്കെന്നാളും നൽസങ്കേതം ആയവനെ
പാടി പുകഴ്ത്തിടും നിത്യം സ്തുതിച്ചിടും
എന്റെ ആയുസിപ്പാരിടത്തിൽ ഉള്ള നാളെല്ലാം
നന്ദി എകിടും മഹത്വം നൽകിടും
നാഥൻ സ്നേഹമോടുള്ളം കൈയ്യിൽ
കാക്കും കൃപക്കായി...
2 നല്ലതാതാ നീ മക്കൾ ഞങ്ങൾ ക്കായിട്ടെന്നും
നല്ല ദാനങ്ങൾ മാത്രം നല്കീടുന്നതിനാൽ
പരിശോധനകൾ യോഗ്യരെന്ന് എണ്ണീടുവാൻ
താതൻ വലമാർന്നിരിപ്പതിന്നായി കൃപയാൽ
(പാടി പുകഴ്ത്തിടും)
3 സ്നേഹ നാഥാ നീ എൻ വഴികൾ മുന്നറിഞ്ഞു
ദുര്ഘടങ്ങളെ നിരപ്പാക്കി മാറ്റിടുന്നതാൽ
വരും അനർത്ഥങ്ങളെ തെല്ലും ഞാൻ ഭയപ്പെടില്ല
നാഥൻ വലം കരത്താലെ നിത്യം താങ്ങിടുന്നതാൽ
(പാടി പുകഴ്ത്തിടും)
4 ആത്മ ദാതാ നീ ആശ്രയിക്കിൽ ആശ്വാസകൻ
ആകുലതയിൽ എകിടും നൽ പോംവഴികളെ
എന്റെ താഴ്ചയിൽ എനിക്കേറ്റം കരുത്തു നൽകി
എന്റെ വീഴ്ചകൾ ക്ഷമിച്ചു തന്നോരന്പിന് ദൈവം നീ
(പാടി പുകഴ്ത്തിടും)