Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 445 times.
Yisrayelin nathhanayi vazhumeka daivam

1 Yisrayelin nathhanayi vazhumeka Daivam
Sathya jeeva’maarga’maanu Daivam
Marthyan’aayi bhumiyil piranna sneha Daivam
Nithya jeevan ekitunnu Daivam

Abbah Pithavey Daivamey
Avituthe raajyam varenamey
Angayin thiru hitham bhumiyil
Ennennum niraveri tenamey

2 Chengatalil nee annu paatha thelichu
Maruvil marthyarkku manna pozhichu
Eri veyilil megha thanalaayi
Irulil sneha naalamaai 
Seenai maa mala mukalil nee
Neethi’pramaa’nangal pakarneaki

3 Manujanaai bhuvil avatharichu
Mahimayil jeevan bali kazhichu
Thiru ninavum diwya bhojyavumaai 
Iee ulakathin jeevanaai 
vazhiyum sathyavum aayavaney
Nin thiru naamam vaazhthunnu

യിസ്രയേലിൻ നാഥനായി വാഴുമേക ദൈവം

1 യിസ്രയേലിൻ നാഥനായി വാഴുമേക ദൈവം
സത്യ ജീവമാർഗ്ഗമാണു ദൈവം
മർത്യനായി ഭൂമിയിൽ പിറന്ന സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം

അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങയിൻ തിരുഹിതം ഭൂമിയിൽ
എന്നെന്നും നിറവേറിടേണമെ

2 ചെങ്കടലിൽ നീ അന്നു പാത തെളിച്ചു 
മരുവിൽ മർത്യർക്ക് മന്ന പൊഴിച്ചു
എരിവെയിലിൽ മേഘത്തണലായി
ഇരുളിൽ സ്നേഹ നാളമായ്
സീനായ് മാമലമുകളിൽ നീ
നീതി പ്രമാണങ്ങൾ പകർന്നേകീ

3 മനുജനായ് ഭൂവിൽ അവതരിച്ചു 
മഹിമയിൽ ജീവൻ ബലികഴിച്ചു
തിരു നിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിൻ ജീവനായ് 
വഴിയും സത്യവുമായവനെ 
നിൻ തിരുനാമം വാഴ്ത്തുന്നു

More Information on this song

This song was added by:Administrator on 27-09-2020