അങ്ങേക്കാൾ യോഗ്യനായ് വേറെയാരും ഇല്ല യേശുവേ
എൻ ഹൃദയം പകരാൻ വേറെ ആരുമില്ല യേശുവേ
എന്നെ ഉള്ളതുപോൽ അറിഞ്ഞത് നീ മാത്രമേ
എന്റെ ഹൃദയം കവർന്നത് നീ മാത്രമേ
കാരിരുമ്പിൽ എന്നെ മാത്രം കണ്ടു
നിന്ദയേറ്റിട്ടും എന്നെ ഓർത്തു നിന്നു
താങ്ങിയെന്റെ പാപഭാരം നിൻ ശിരസ്സിൽ
ചോര വാർന്നോരൻമ്പാൽ വരച്ചെന്നെ ഉള്ളിൽ
എന്റെ സ്നേഹം നിനക്കായി മാത്രമേ
നിന്റെ സ്നേഹം എന്നെ തേടി വന്നു
നിന്റേതെല്ലാം എന്റേതാക്കി തന്നു
അമ്മയേക്കാൾ എന്നെ നീ ഓമനിച്ചു
ചൂടേറും നിൻ മാർവ്വിലെന്നെ താലോലിച്ചു
എന്റെ സ്നേഹം നിനക്കായി മാത്രമേ