നീ എൻ സങ്കേതം നീ എൻ കോട്ടയും
നീ എൻ സർവ്വവും യേശുവേ ...
ആ മാർവ്വിൽ ചാരുമ്പോൾ ഭയമില്ല പ്രിയനേ
ആത്മാവിൽ ഞാൻ ആരാധിച്ചീടും
കീർത്തിച്ചീടും ഞാൻ ആ നല്ല
സ്നേഹത്തെ എനിക്കായി തകർന്നവനെ
സാധ്യതകളും അസ്തമിച്ചാലും
അന്ധകാരമെന്നെ തളർത്തിയാലും
സാധ്യതകളും അസ്തമിച്ചാലും
അന്ധകാരമെന്നെ തളർത്തിയാലും
യേശു എന്റെ പക്ഷത്തുണ്ടെങ്കിൽ
അത്ഭുതങ്ങൾ അടയാളങ്ങൾ
വിശ്വാസ കണ്ണാൽ കണ്ടിടുന്നു
ഞാൻ യേശുനാമം
ജയം എനിക്ക്
കീർത്തിച്ചീടും ഞാൻ ആ നല്ല
സ്നേഹത്തെ എനിക്കായി തകർന്നവനെ
എൻ രോഗശയ്യയിൽ നല്ല വൈദ്യനായി
സൗഖ്യമേകിടും യേശുവല്ലയോ
മരണപാശങ്ങൾ വലച്ചിടുമ്പോൾ
ഉയർത്തവൻ കരുതീടും കണ്മണി പോലെ
നിന്നാൽ അസാധ്യമായി ഇല്ലൊന്നും
സ്തുതികൾക്കു യോഗ്യനായോനെ
ലോകമെങ്ങും നിൻ സാക്ഷിയായി ഞാൻ
നിത്യ സ്നേഹത്തെ പാടിടുമേ..
കീർത്തിച്ചീടും ഞാൻ ആ നല്ല
സ്നേഹത്തെ എനിക്കായി തകർന്നവനെ
കീർത്തിച്ചീടും ഞാൻ ആ നല്ല
സ്നേഹത്തെ എനിക്കായി തകർന്നവനെ