ആനന്ദിച്ചാർത്തിടും ഞാൻ
പുതുഗീതങ്ങൾ പാടിടും ഞാൻ
ചെയ്ത വൻ കൃപകൾക്കായി
അനുദിനം സ്തുതിച്ചീടും ഞാൻ
1 കണ്മണി പോലെന്നെ കാത്തിടും കർത്തൻ തൻ
കരുണകളോർത്തു ഞാൻ പാടിടുമെ(2)
ആപത്തനർത്ഥങ്ങളനവധിയിൽ നിന്നും
അനുദിനമവനെന്നെ വിടുവിക്കുമെ;-
2 ഭാരങ്ങൾ ദുഃഖങ്ങൾ നീക്കിടും കർത്തൻ തൻ
വാത്സല്യമോർത്തു ഞാൻ പാടിടുമേ(2)
രോഗങ്ങൾ പീഡകൾ മാറ്റിടും കർത്തൻ തൻ
സാന്നിദ്ധ്യമോർത്തു ഞാൻ വാഴ്ത്തിടുമെ;-
3 മാലിന്യമേശാതെ പാലിക്കും കർത്തൻതൻ
സ്നേഹത്തെയോർത്തു ഞാൻ പാടീടുമേ(2)
രാജാധി രാജനാം കർത്തനെ കാണുവാൻ
നാളുകളെണ്ണി ഞാൻ പാർത്തിടുമേ;-