കർത്തനേശു വാനിൽ വരുവാൻ
തന്റെ കാന്തയെ ചേർത്തിടുവാൻ
ഇനി കാലം അധികമില്ല
1 കാലങ്ങളെണ്ണിയെണ്ണി നമ്മൾ
കാത്തിരിക്കും പ്രിയനെ
കാണും നാം വേഗമിനി
സ്വന്ത കണ്ണുകളാലവനെ;-
2 വന്നു താൻ വേഗം നമ്മെ
തന്റെ സന്നിധൗ ചേർത്തിടുമേ
പിന്നെ നാം പിരികയില്ല
ഒരു ഖിന്നതേം വരികയില്ല;-
3 നിന്ദകളേറ്റുകൊണ്ട് മന്നിൽ
അന്യരായ് പാർത്തിടുന്നു
മന്നവൻ വന്നിടുമ്പോൾ അന്നു
മന്നരായ് വാണിടും നാം;-
4 വിട്ടു പിരിഞ്ഞിനിയും
നിത്യവീട്ടിൽ ചെന്നെത്തിടുവാൻ
ഒരുങ്ങിയുണർന്നു നമ്മൾ
നാഥൻ വരുന്നതു കാത്തിരിക്കാം;-