Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 816 times.
Ninnodu prarthippan priya pithave

1 ninnodu prarthippan priya pithave
vanna nin makkale chevikkondalum

2 yeshuvin namathil vannitha njangal
aashisham tharika nin vagdatham pole

3 parishuddhathmavin sahayathe nalki
shariyayi prarthhippanabhyasippikka

4 lokathin chinthakal leshamillatha
eekamam manasam thannarulenam

5 shuddhamam kaikaluyarthuvanayi
shuddhanam nathhane! nee krupa cheyka

6 chodippin nalkum njanenna nin vakkil
modamodashrayam vachu nin makkal

7 ennamillatha nin krupakalkkayi
nandiyum sthothravum ennekkum aamen

നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ പിതാവെ

1 നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ പിതാവേ
വന്ന നിൻ മക്കളെ ചെവിക്കൊണ്ടാലും

2 യേശുവിൻ നാമത്തിൽ വന്നിതാ ഞങ്ങൾ 
ആശിഷം തരിക നിൻ വാഗ്ദത്തം പോലെ

3 പരിശുദ്ധാത്മാവിൻ സഹായത്തെ നൽകി 
ശരിയായി പ്രാർത്ഥിപ്പാനഭ്യസിപ്പിക്ക

4 ലോകത്തിൻ ചിന്തകൾ ലേശമില്ലാത്ത 
ഏകമാം മാനസം തന്നരുളേണം

5 ശുദ്ധമാം കൈകളുയർത്തുവാനായി 
ശുദ്ധനാം നാഥനേ! നീ കൃപ ചെയ്ക

6 ചോദിപ്പിൻ നൽകും ഞാനെന്ന നിൻ വാക്കിൽ 
മോദമോടാശ്രയം വച്ചു നിൻ മക്കൾ

7 എണ്ണമില്ലാത്ത നിൻ കൃപകൾക്കായി 
നന്ദിയും സ്തോത്രവും എന്നേക്കും ആമേൻ

 

More Information on this song

This song was added by:Administrator on 21-09-2020