കാണുക നീയാ കാൽവറി തന്നിൽ കാരിരുമ്പാണികളാൽ
കാൽകരങ്ങൾ ബന്ധിതനായി കർത്തനാമേശുപരൻ
1 പാപത്തിൻ ശാപം നീക്കിടുവാനായ് പാരിതിൽ വന്നവനാം
പ്രാണനാഥൻ പാപികൾക്കായ് പ്രാണൻ വെടിഞ്ഞിടുന്നു
2 മന്നവനാകും യേശുമഹേശൻ മാനവനായ് ധരിയിൽ
വന്ദനത്തിനു യോഗ്യനായോൻ നിന്ദിതനായ്ത്തീർന്നു
3 ആകുലമാകെ നീക്കിടുവാനായ് വ്യാകുലനായ്ത്തീർന്ന
പതിനായിരങ്ങളിൽ സുന്ദരനാം നാഥൻ
4 വീടുകളൊരുക്കി വിണ്ണതിൽ ചേർപ്പാൻ വീണ്ടും വരുന്നവനാം
വീണ്ടെടുത്തൊരു തൻ ജനത്തിനു വിശ്രമം നൽകിടുവാൻ
കാണുക നീയീ കാരുണ്യവാനേ : എന്ന രീതി