പോകുന്നു ഞാനിന്ന് യേശുവിന്നായ്
പോകുന്നു ക്രൂശിന്റെ പോരാളിയായ്
1 നിന്ദകൾ പീഡകൾ വേദനവേളകൾ
വന്നാലും ക്ഷീണനായ് തീരാതെ പാരിൽ;-
2 വിളിച്ചവൻ വിശ്വസ്തൻ മാറാത്ത വല്ലഭൻ
വിശ്വാസനായകൻ യേശുവെ നോക്കി ഞാൻ;-
3 ആകലനേരത്തിൽ ആവശ്യഭാരത്തിൽ
ആശ്വാസദായകനാണെന്റെ നായകൻ;-
4 വേണ്ടെനിക്കീ ലോകമഹിമകളൊന്നുമേ
വേണ്ടതെല്ലാമുണ്ടീ ക്രിസ്തുവിലെന്നുമേ;-
5 ഒട്ടും പിൻമാറാതെ ഓട്ടം ഞാനോടിടും
ഒടുവിലെൻ വീട്ടിൽ ഞാൻ വിശ്രമം നേടിടും;-