യേശു മഹോന്നതനേ.. നിൻ നാമം എത്ര മനോഹരമാം
വർണ്ണിപ്പാനാവതോ ഏഴയാൽ ഈ ജന്മം എത്ര മധുരമത്
ഞാൻ പാട്ടോടെ നിൻ നാമം സ്തുതിച്ചീടും നാഥാ
സ്തോത്രത്തോടെ നിൻ മഹത്വം
ഭൂതല സീമകളൊക്കെയും നിൻനാമമേറ്റു പാടി സ്തുതിക്കും
ഹാലേലുയ്യാ ഹാലേലുയ്യാ.. ഹാലേലു ഹാലേലുയ്യാ..(2)
സ്വർഗ്ഗീയ ദൂതരും സൃഷ്ടവൃന്ദം സദാ
സ്തുതിക്കും ഏക നാമം..
ആകാശം ഭൂമിയും പോയൊഴിഞ്ഞീടിലും
മാറിടാ ഏക നാമം...(2)
ആദി അന്തവുമാം ആദി അന്ത്യമില്ലാത്ത
അനശ്വരമായ നാമം (2)
(ഞാൻ പാട്ടോടെ)
രോഗികൾക്കാശ്വാസം പീഡിതർക്കാലബം
നൽകീടുമേക നാമം
നിന്ദിതർക്കാശ്രയം ദുഃഖിതർക്കാനന്ദം
നൽകീടുമേക നാമം (2)
മനു രക്ഷാ സുവർത്തയായി പാരിടമെങ്ങും
മുഴങ്ങീടമേക നാമം..(2)
(ഞാൻ പാട്ടോടെ)