Malayalam Christian Lyrics

User Rating

2 average based on 1 reviews.


2 star 1 votes

Rate this song

Add Content...

This song has been viewed 4422 times.
Njanum enikkulla sarvasvavum

njaanum enikkulla sarvasvavum
daivathin danamennorthedum njaan
njaanum kudumbavum sevichedum
yahenna daivathe innum’ennum

1 en geham daivathin vasa’sthalam
aaraadhichidumaa dhanya naamam
arppichidum en samasthavum
sthothrathin yagangkalaal;- njaanum...

2 santhosha santhapa velakalil
onnaayanayum than sannidhiyil
snehichidum kshemichidum
karuthedum thammil thammil;- njaanum...

3 nathhan enikkekidum danamellam
snehathil evarkkum pangkuvaykkum
dukhitharkkum peditharkkum
aavolam nanma cheyum;- njaanum...

4 ennil niyukathamaam daivayishdam
aaraanjarinju njaan jeevichidum
sathya-dharmma-neethi-margam
nithyavum pinthudarum;- njaanum...

ഞാനും എനിക്കുള്ള സർവ്വസ്വവും

ഞാനും എനിക്കുള്ള സർവ്വസ്വവും
ദൈവത്തിൻ ദാനമെന്നോർത്തീടും ഞാൻ
ഞാനും കുടുംബവും സേവിച്ചീടും
യാഹെന്ന ദൈവത്തെ ഇന്നുമെന്നും

1 എൻ ഗേഹം ദൈവത്തിൻ വാസസ്ഥലം
ആരാധിച്ചിടുമാ ധന്യനാമം
അർപ്പിച്ചിടും എൻ സമസ്തവും
സ്തോത്രത്തിൻ യാഗങ്ങളാൽ;- ഞാനും...

2 സന്തോഷ സന്താപ വേളകളിൽ
ഒന്നായണയും തൻ സന്നിധിയിൽ
സ്നേഹിച്ചിടും ക്ഷമിച്ചിടും
കരുതീടും തമ്മിൽ തമ്മിൽ;- ഞാനും...

3 നാഥൻ എനിക്കേകിടും ദാനമെല്ലാം
സ്നേഹത്തിൽ ഏവർക്കും പങ്കുവയ്ക്കും
ദുഃഖിതർക്കും പീഡിതർക്കും
ആവോളം നന്മചെയ്യും;- ഞാനും...

4 എന്നിൽ നിയുക്തമാം ദൈവയിഷ്ടം
ആരാഞ്ഞറിഞ്ഞു ഞാൻ ജീവിച്ചിടും
സത്യ-ധർമ്മ-നീതി-മാർഗ്ഗം
നിത്യവും പിന്തുടരും;- ഞാനും...

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Njanum enikkulla sarvasvavum