Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 885 times.
Thriyeka daivathin mahathmyam

Thriyeka daivathin maha'thmyangal
Dyanichu vazthivanagiduvin
Sthuthiyum pukazchayum yogyamam namam
Aathmavil aaradippin…

Parishudhaen parishudhaen parishudhaen Nee
Pathinayirangalil athishereshtan Nee
Parakodikelkkennum aashwasam Nee
Paramonnatha nine vazhthum njanjal

 

2 Athbuthamarnnatham iee prapancham
Nin kara’chathuryam varnnikunnu 
Manmaya marthyanil jevashawsam nalki
Nirmmichu nin rupathil;-

3 Shrishti’kalkkellam athipanaki
Marthanu dhanyamam manam nalki
Mahimayum thejassum aniyichu palikkum
Aardhya’vandithen Nee;-

ത്രിയേക ദൈവത്തിൻ മാഹാത്മ്യങ്ങൾ

1 ത്രിയേക ദൈവത്തിൻ മാഹാത്മ്യങ്ങൾ
ധ്യാനിച്ചു വാഴ്ത്തിവണങ്ങിടുവിൻ
സ്തുതിയും പുകഴ്ചയും യോഗ്യമാം നാമം
ആത്മാവിൽ ആരാധിപ്പിൻ

പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ നീ
പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ നീ
പരകോടികൾക്കെന്നും ആശ്വാസം നീ
പരമോന്നതാ നിന്നെ വാഴ്ത്തും ഞങ്ങൾ

2 അത്ഭുതമാർന്നതാം ഈ പ്രപഞ്ചം
നിൻ കരചാതുര്യം വർണ്ണിക്കുന്നു(2)
മൺമയ മർത്യനിൽ ജീവശ്വാസം നൽകി
നിർമ്മിച്ചു നിൻ രൂപത്തിൽ(2);-

3 സൃഷ്ടികൾക്കെല്ലാം അധിപനാക്കി
മർത്യനു ധന്യമാം മാനം നൽകി (2)
മഹിമയും തേജസ്സും അണിയിച്ചു പാലിക്കും
ആരാധ്യവന്ദിതൻ നീ (2);-

More Information on this song

This song was added by:Administrator on 25-09-2020