കൂടു കൂട്ടും ഞാൻ യാഗപീഠത്തിൻ കൊമ്പിൽ
വീണ മീട്ടും ഞാൻ ജീവവൃക്ഷക്കൊമ്പിൽ
1 മീവൽ പക്ഷിയും കുരികിലും തൻ
വീടു കണ്ടെത്തിയെ ഞാനും കണ്ടെത്തിയേ
യാഹേ നിന്നാലയം നിൻ യാഗപീഠവും;- കൂടു...
2 കൊടുങ്കാറ്റടിച്ചു കൂടിളകുമ്പോൾ
പാട്ടുപാടിടും ഞാൻ നൃത്തം ചെയ്തിടും ഞാൻ
നിർഭയം വാണിടും കുരികിലിനെപ്പോൽ;- കൂടു...
3 എന്റെ ഉള്ളം യാഹേ വാഞ്ചിച്ചിടുന്നു
ജഡവും ഘോഷിക്കുന്നു നിത്യം സ്തുതിക്കുവാൻ
ആലയത്തിൻ നൻമ നിത്യം ഭുജിക്കുവാൻ;- കൂടു...
4 നിന്റെ പ്രാകാരത്തിൽ പാർക്കും ദിനത്തിനു
തുല്യമില്ലഹോ ആയിരം ദിനം
വാഞ്ചിക്കുന്നെന്നുള്ളം മോഹിക്കുന്നെൻ മനം;- കൂടു...