Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1598 times.
ithranalum njan arinjathalle

ithranalum njan arinjathalle
etrayo nallavan ente daivam
ithranalum njan ruchichathalle
etrayo nistulam avande sneham

ennikoodathadam
nanmakal nalki
innayolamenne
nadattiyille..

kalidaraten manamidarate
kaataravazhikalil kudevarum
njan veenupoyal than bhujangal
nittiyenne th angumavan (ennikoodathadam..)

jeevitha venal choodilen jeevan
vadiyulanju karinjalum
tan snehamazhayalennil tan puthu
jivanekum daivamavan (ennikoodathadam..)

koorirul tazhvare njan nadannalum
koodeyuntennude nallidayan
njan polumariyatente vazhiyil
kavalayitum snehamavan (ennikoodathadam..)

ഇത്രനാളും ഞാന്‍ അറിഞ്ഞതല്ലേ

ഇത്രനാളും ഞാന്‍ അറിഞ്ഞതല്ലേ
എത്രയോ നല്ലവന്‍ എന്‍റെ ദൈവം
ഇത്രനാളും ഞാന്‍ രുചിച്ചതല്ലേ
എത്രയോ നിസ്തുലം അവന്‍റെ സ്നേഹം

 എണ്ണിക്കൂടാത്തതാം
 നന്മകള്‍ നല്‍കി
 ഇന്നയോളമെന്നെ
 നടത്തിയില്ലേ..!
                       
കാലിടറാതെന്‍ മനമിടറാതെ
കാതരവഴികളില്‍ കൂടെവരും
ഞാന്‍ വീണുപോയാല്‍ തന്‍ ഭുജങ്ങള്‍
നീട്ടിയെന്നെ താങ്ങുമവന്‍ (എണ്ണിക്കൂടാ..)
                       
ജീവിത വേനല്‍ ചൂടിലെന്‍ ജീവന്‍
വാടിയുലഞ്ഞു കരിഞ്ഞാലും
തന്‍ സ്നേഹമഴയാലെന്നില്‍ തന്‍ പുതു-
ജീവനേകും ദൈവമവന്‍ (എണ്ണിക്കൂടാ..)
                       
കൂരിരുള്‍ താഴ്വരെ ഞാന്‍ നടന്നാലും
കൂടെയുണ്ടെന്നുടെ നല്ലിടയന്‍
ഞാന്‍ പോലുമറിയാതെന്‍റെ വഴിയില്‍
കാവലായിടും സ്നേഹമവന്‍ (എണ്ണിക്കൂടാ..)

More Information on this song

This song was added by:Administrator on 01-04-2018