Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 650 times.
Shree devattin kuttiye thiru

shree devattin kuttiye-thiru
padamente sharanam

1 jeevane ninthiru puynya rakthamenniye
paapi njaan rakshapedan-verey
aavathillaikayal-sarvvamupekshichu
paapiyitha varunnen;- shree...

2 bharam chumakkunna-paapikale bhavan
Thedi nee vannathinal – thiru
karuniyathal vili-chedunna thorthippol
paapiyitha varunnen;- shree...

3 kaattude odiya-aadine neduvan
thedi nee vannathinal-papa
kaattil ninnodi-ma-shreshda ideyane
papiyitha varunnen;- shree...

4 paapikale raksha chaivathinnayi nee
shapamrithiyu sahicha-divvia sneha
karunnyathe chinthichu dhairyamayi
paapiyitha varunnen;- shree...

5 onninalum angku-chernna adiyare
mannan nee thallukayi-llennu
chonnathumulami-thinma niranja ma-
paapiyitha varunnen;- shree...

ശ്രീദേവാട്ടിൻകുട്ടിയേ തിരു

ശ്രീദേവാട്ടിൻകുട്ടിയേ-തിരു
പാദമെന്റെ ശരണം

1 ജീവനെ നിന്തിരു-പുണ്യരക്തമെന്ന്യേ
പാപി ഞാൻ രക്ഷപ്പെടാൻ - വേറെ
ആവതില്ലായ്കയാൽ സർവ്വമുപേക്ഷിച്ചു
പാപിയിതാ വരുന്നേൻ;- ശ്രീ

2 ഭാരം ചുമക്കുന്ന പാപികളെ ഭവാൻ
തേടി നീ വന്നതിനാൽ - തിരു
കാരുണ്യത്താൽ വിളിച്ചിടുന്ന തോർത്തിപ്പോൾ
പാപിയിതാ വരുന്നേൻ;- ശ്രീ

3 കാട്ടുടെ ഓടിയ - ആടിനെ നേടുവാൻ
തേടി നീ വന്നതിനാൽ - പാപ
കാട്ടിൻ നിന്നോടി-മാ-ശ്രേഷ്ഠ ഇടയനേ
പാപിയിതാ വരുന്നേൻ;- ശ്രീ

4 പാപികളെ രക്ഷചെയ്തതിന്നായി നീ
 ശാപമൃത്യു സഹിച്ച-ദിവ്യ സ്നേഹ
കാരുണ്യത്തെ ചിന്തിച്ചു ധൈര്യമായ്
പാപിയിതാ വരുന്നേൻ;- ശ്രീ

5 ഒന്നിനാലും അങ്ങു ചേർന്ന അടിയാരെര
 മന്നൻ നീ തള്ളുകയില്ലെന്നു
ചൊന്നതുമുലമീ-തിന്മ നിറഞ്ഞ മാ
പാപിയിതാ വരുന്നേൻ;- ശ്രീ

More Information on this song

This song was added by:Administrator on 24-09-2020