വിശ്വാസത്താൽ ദൈവവിശ്വാസത്താൽ
ഞങ്ങളിന്നും ജീവിക്കും കടും
ശോധനയോ പാരിൽ വേദനയോ
എന്റെ വിശ്വാസം തകർക്കുകില്ല (2)
1 വരവടുത്തേശുവിൻ വരവടുത്തേശുവിൻ
ഒരുക്കമോടുണർന്നിരിക്ക(2)
തിടുക്കത്തിൽ വാനത്തിൽ ഇറങ്ങിവന്നിടുമേശു
വിശുദ്ധരെ ചേർത്തിടുമേ(2);-വിശ്വാസ...
2 ആത്മാവിൽ നിറഞ്ഞുനാം ആർപ്പോടെ
ഘോഷിക്കാം ആരാധ്യനേശുവിനെ(2)
അത്ഭുതമന്ത്രിയാം, വീരനാം ദൈവമാം
നിത്യപിതാവായോനെ(2);-വിശ്വാസ...
3 പക പുറത്തെറിഞ്ഞിടാം, പിണങ്ങാതെ ഇണങ്ങിടാം
പരിശുദ്ധിയോടു ജീവിക്കാം (2)
അതിർവരമ്പെല്ലാം മായട്ടെ പുറംലോകം അറിയട്ടെ
യേശുവിൻ സാക്ഷികളെ(2);-വിശ്വാസ...