Malayalam Christian Lyrics

This song has been viewed 351 times.
Enneshu raajan vegam varum
എന്നേശുരാജൻ വേഗം വരും

എൻ യേശുരാജൻ വേഗം വരും
മേഘതേരിൽ തന്റെ ദൂതരുമായ്
അന്നു മാറുമെൻ ഖേദമെല്ലാം
പ്രിയനുമായ് വാഴും യുഗായുഗം

ജയം ജയം യേശു  രക്ഷകന്
ജയം ജയം യേശു കർത്താവിന്
പൊന്നേശു രാജാ മൽ പ്രാണനാഥാ
ജയം ജയം നിനക്കെന്നെന്നുമേ

ഓർക്കുകിൽ ആ സ്വർഗ്ഗ വാസം
എത്ര മനോഹരം എത്ര ശ്രേഷ്ഠം
ആ സന്തോഷ  നാളിനായ് ഞാൻ
ആർത്തിയായ്  നോക്കി പാർത്തിടുന്നെ

ക്ലേശം നിറയും ലോക വാസം
നിസ്സാരമായ് ഞാൻ എണ്ണിടുന്നെ
നാഥനെ പുല്കും നാളിനായ് ഞാൻ
ആർത്തിയായ്  നോക്കി പാർത്തിടുന്നെ

കണ്ണിമയ്ക്കും നൊടിയിടയിൽ
പ്രിയന്റെ കാഹള ധ്വനിയിങ്കൽ
ഈ മണ്കൂടാരം വിട്ടു  പോകാൻ
ആർത്തിയായ്  നോക്കി പാർത്തിടുന്നെ

സ്വർഗീയ ഗായക സംഘമതിൽ
പാടിടും അന്നാളിൽ ദൂതരുമായ്
ആ പൊൻപുലരി കാണ്മതിനായ്
ആർത്തിയായ്  നോക്കി പാർത്തിടുന്നെ

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Enneshu raajan vegam varum

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page