വാഴ്ത്തുന്നു ഞാനെന്നും പരനേ
എനിക്കേറ്റം പ്രിയമായ നാഥനേ(2)
എനിക്കായി കാൽവറി മലയിൽ മരിച്ചവൻ
എനിക്കായി തന്നുയിർ ജീവനെ തന്നവൻ(2)
1 അനുദിനം ഭാരങ്ങൾ വഹിക്കുന്ന നാഥൻ
അനവധി നന്മയാൽ നടത്തുന്നവൻ
അനുഗ്രഹത്തോടെന്നും കാത്തുകൊൾവാൻ
അതിശയമായേശു കൂടെയുണ്ട് (2)
2 എനിക്കൊരു ക്ലേശവും ഏശിയാതെന്നും
എന്നെ നടത്തുന്ന യേശുനാഥാ
എനിക്കെന്റെ ജീവിതം ധന്യമായ് തീരുവാൻ
എന്നെന്നും എൻ കൂടെയുള്ള നാഥാ
3 ഞാനെന്നും പാടി പുകഴ്ത്തീടുമേ
ഞാനെന്നും വാഴ്ത്തി സ്തുതിച്ചീടുമേ
എന്നെന്നും എൻമനം നന്ദിയോടെ
ആമോദത്താലെന്നുമാനന്ദിക്കും