ഇതു യഹോവയുണ്ടാക്കിയ സുദിനം
ഇന്നു നാം സന്തോഷിച്ചാനന്ദിക്ക
1 ആനന്ദമാനന്ദമാനന്ദമേ- യാഹിൽ
സന്തോഷിച്ചാനന്ദിച്ചാർത്തിടുകാ
അവനുടെ കൃപകളെ ധ്യാനിച്ചിടാം-തന്റെ
അതിശയ പ്രവൃത്തികൾ ഘോഷിച്ചിടാം;- ഇതു...
2 സോദരർ ചേർന്നുവസിച്ചിടുന്ന-തെത്ര
ശുഭവും മനോഹരവും ആകുന്നു
അവിടല്ലോ ദൈവമനുഗ്രഹവും-നിത്യ
ജീവനും കല്പിച്ചിരിക്കുന്നത്;- ഇതു...
3 തൻ തിരുനാമത്തിൽ ചെയ്യും പ്രയത്നങ്ങൾ
കർത്താവിൽ വ്യർത്ഥമല്ലായതിനാൽ
തൻ വേലയിൽ ദിനം വർദ്ധിച്ചിടാം
ജയം നൽകും പിതാവിനു സ്തോത്രം ചെയ്യാം;- ഇതു...
4 കൂലിയും നല്ലപ്രതിഫലവും-എന്റെ
പ്രാണപ്രിയൻ വേഗം തന്നിടുമേ
ക്രൂശും വഹിച്ചു തൻ പിൻപേ ഗമിച്ചവർ
അന്നു നിത്യാനന്ദം പ്രാപിച്ചിടും;- ഇതു...