1 രാത്രിയിൽ എന്നെ നന്നായ് കാത്തുസൂക്ഷിച്ചയെൻ
കർത്താവിനു ഞാൻ സ്തോത്രം ചെയ്തിടുന്നേൻ-എന്റെ
2 നിദ്രയിലെന്നെയേറ്റം ഭ്രദമായ് പാലിച്ച
ആർദ്രസ്നേഹം ഞാനിപ്പോൾ കാണേണമേ-നിന്റെ
3 വാന ദൂതർഗണത്തിൽ ഗാനം വെടിഞ്ഞാരു
മാനുവേലിനെ ധ്യാനിച്ചീടുന്നു ഞാൻ-എന്നി
4 പ്രാണൻ വെടിഞ്ഞുയെന്നെ ത്രാണനം ചെയ്തത്
കാണുവാൻ കൺകൾ തുറന്നീടണമേ-ഇപ്പോൾ
5 ഇന്നു പകൽ മുഴുവൻ നിന്നുടെ ആത്മാവാൽ
എന്നെ നടത്തേണമേ പൊന്നേശുവേ-നന്നായെ
എന്നോടുള്ള നിൻ സർവ്വ : എന്ന രീതി