ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം എന്നിൽ ഇറങ്ങട്ടെ
ഇറങ്ങട്ടെ ദൈവാഗ്നി എന്നിൽ ഇറങ്ങട്ടെ
എന്നിലെ ഞാനെന്ന ഭാവം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
നിറയട്ടെ ദൈവസ്നേഹം എന്നിൽ നിറയട്ടെ
തെളിയട്ടെ ദൈവതേജസ്സ് എന്നിൽ തെളിയട്ടെ
എന്നിലെ ദുരുചിന്തകളെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
പകരട്ടെ ആത്മശക്തി എന്നിൽ പകരട്ടെ
വളരട്ടെ ഞാൻ ക്രിസ്തുവിൽ എന്നും വളരട്ടെ
എന്നിലെ ഭീരുത്തമെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ