Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 240 times.
Yeshuvnnarikil vaa paapee

Yeshuvnnarikil vaa paapee
Ieshan nin dhurithamgal mochikkum vegaal

Paapathil kidannu nee- narakatheeyathil vennu
Eriyaathee nimisham nee- varikavaikaathe

Nin paapamakhilavum- thankanninu mumbaake
Kaanunnaayathenale-thaanu nee vegam

Paapikkashrayamaayee-thaanallatheyillaarum
paadhe chernnidunnore -paalikkunnoru

Aanippaadukalulla-paanineettiyumkondu
Ksheenare vilikkunnu-kaanunnille nee

Onnukondumen chaare-vanneedum narave njaan
ninnichu thyajikkayi- ilennu ehonnoru

Ninne nokkiyum kondu- kannuneer choriyunnu
pinneyennu nee chithe –chinthicheedaathe

Unnathen vili kettu-pinnaale  varikennaal
Ponnulokathilennum-sammodaal vaazhaam

യേശുവിന്നരികിൽ വാ പാപീ

യേശുവിന്നരികിൽ വാ പാപീ
ഈശൻ നിൻ ദുരിതങ്ങൾ മോചിക്കും വേഗാൽ

1 പാപത്തിൽ കിടന്നു നീ - നകരത്തീയതിൽ വീണു
എരിയാതീ നിമിഷം നീ - വരിക വൈകാതെ

2 നിൻപാപമഖിലവും - തങ്കണ്ണിനു മുമ്പാകെ
കാണുന്നായതിനാലെ - താണു നീ വേഗം

3 പാപിക്കാശ്രയമായി –താനല്ലാതെയില്ലാരും
പാദെ ചേർന്നിടുന്നോരെ - പാലിക്കുന്നോരു

4 ആണിപ്പാടുകളുള്ള - പാണിനീട്ടിയും കൊണ്ടു
ക്ഷീണരെ വിളിക്കുന്നു-കാണുന്നില്ലെ നീ

5 ഒന്നുകൊണ്ടുമെൻ ചാരെ - വന്നീടും നരരെ ഞാൻ
നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നോരു

6 നിന്നെനോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നു
പിന്നെയെന്നു നീ ചിത്തെ - ചിന്തിച്ചീടാതെ

7 ഉന്നതൻ വിളികേട്ടു - പിന്നാലെ വരികെന്നാൽ
പൊന്നുലോകത്തിലെന്നും - സമ്മോദാൽ വാഴാം

More Information on this song

This song was added by:Administrator on 27-09-2020