ക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെ
ക്ലേശങ്ങൾ വന്നാലും പിൻചെല്ലമേ
എൻ കൂശുമെടുത്തു ഞാൻ
1 ദുഃഖത്തിൻ താഴ്വരയിൽ കഷ്ടത്തിൻ കൂരിരുളിൽ
തൃക്കൈകളാൽ താങ്ങി കർത്താവു താൻ കാത്തു
എക്കാലവും എന്നെ നടത്തുമേ;-
2 ഉള്ളം കലങ്ങീടിലും ഉറ്റവർ മാറീടിലും
വേണ്ട വിഷാദങ്ങൾ യേശുവിൻ മാറിട-
മുണ്ടെനിക്കു ചാരി വിശമിപ്പാൻ;-
3 എൻ ജീവവഴികളിൽ ആപത്തു നാളുകളിൽ
എന്നെ കരുതുവാൻ എന്നെന്നും കാക്കുവാൻ
എന്നേശു രക്ഷകൻ മതിയല്ലൊ!;-
4 ലോകം വെറുത്താലുമെൻ ദേഹം ക്ഷയിച്ചാലുമെ
മൃത്യുവിൻ നാൾവരെ ക്രിസ്തുവിൻ ദീപമായ്
ഇദ്ധരയിൽ കത്തി തീർന്നെങ്കിൽ ഞാൻ;-
5 കർത്താവിൻ സന്നിധിയിൽ
എത്തും പ്രഭാതത്തിൽ ഞാൻ
കണ്ണീരെല്ലാമന്നു പൂർണ്ണമായ് തീർന്നെന്നും
നിത്യതയിൽ ക്രിസ്തൻ കൂടെ വാഴും;-