1 നടത്തീടുമെ എന്നെ നടത്തീടുമെ
തൻ കരത്താലെന്നെ നടത്തീടുമെ
കരുതീടുമെ എന്നെ കരുതീടുമെ
തൻ കൃപയാലെന്നെ കരുതീടുമെ
ആഹാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ
ആഹാ ഹാ..ല്ലേ..ലുയ്യാ(2)
2 ജീവിത പാതയിൽ തളരാതെ
മുൻപോട്ടു പോകുമെൻ യേശുവിനായ്
ഹാ എത്ര സ്നേഹം യേശുവിന്റെ
അതിരുകളില്ലാത്ത സ്നേഹത്തെ
ഞാൻ എങ്ങനെ മറന്നീടുമേ(4)
3 വഴികൾ അടഞ്ഞീടും നേരങ്ങളിൽ
എനിക്കായ് കരുതുന്നൊരേശുവുണ്ട് (2)
ഹാ എത്ര അത്ഭുതമേശുവിന്റെ
അതിരുകളില്ലാത്ത നന്മയെ
ഞാൻ എങ്ങനെ മറന്നീടുമേ(4)
4 രോഗദുഃഖ വേളകളിൽ ആശ്വാസമായ്
എനിക്കെന്റെ യേശു കൂടെയുണ്ട്(2)
ഹാ എത്ര കാരുണ്യം യേശുവിന്റെ
അതിരുകളില്ലാത്ത സൗഖ്യത്തെ
ഞാൻ എങ്ങനെ മറന്നീടുമേ(4)