Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 695 times.
Aathmave vanneduka vishuddha
ആത്മാവേ വന്നീടുക വിശുദ്ധാത്മാവേ വന്നീടുക

ആത്മാവേ!  വന്നീടുക... വിശു-
ദ്ധാത്മാവേ വന്നീടുക

1 ആത്മാവേ! വേഗം വന്നെന്നതി പാപങ്ങ-
ളാകെ നീയോർപ്പിക്ക-ഞാൻ
ആയവയോർത്തു അലറിക്കരവതി-
ന്നായി തുണച്ചീടുക;- ആത്മാവേ...

2 കേഫാവിൻ കണ്ണുനീരെപ്പോളൊഴുകുമെൻ
കണ്ണിൽ നിന്നും ദൈവമേ-നിൻ
തൃപ്പാദത്തിങ്കൽ വീണിപ്പോളപേക്ഷിക്കു-
ന്നിപ്പാപിയെ വിടല്ലെ;- ആത്മാവേ...

3 കല്ലാം മനസ്സിനെ തല്ലി തകർക്ക നിൻ
ചൊല്ലാലേ വേഗമയ്യോ ദിനം
വെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു-
കണ്ണുകളെ വേഗം നീ;- ആത്മാവേ...

4 യേശു കുരിശിൽ മരിച്ച സ്വരൂപമെൻ
മാനസം തന്നിൽ ദിനം പ്ര-
കാശിപ്പതിനു തുണയ്ക്കുക ദൈവമേ
ലേശവും താമസിയാ;- ആത്മാവേ...

5 നിന്നെയെത്ര തവണ ദുഃഖിപ്പിച്ചിരി-
ക്കുന്നു മഹാപാപി ഞാൻ നിന്റെ
പൊന്നാമുപദേശം തള്ളിക്കളഞ്ഞു ഞാൻ
തന്നിഷ്ടനായ് നടന്നേൻ;- ആത്മാവേ...

6 നിഗളം ദുർമോഹമവിശ്വാസം വഞ്ചന
പകയെന്നിവയൊഴിച്ചു എ-
ന്നകമേ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെ
വേഗം തന്നീടുക നീ;- ആത്മാവേ...

7 അപ്പോസ്തോലരിലറങ്ങിയ വണ്ണമി-
പ്പോളാകാശം പിളർന്നു നീ
ഇപ്പാപിമേലിറങ്ങി ഹൃദയം തന്നി-
ലെപ്പോഴും വാണീടുക;- ആത്മാവേ...

8 ജീവജലമേ കനിഞ്ഞൻപോടെന്നിൽ നീ
മേവാതിരിക്കുമെങ്കിൽ - നിത്യ
ചാവിന്നിരയായിടും മഹാ-പാപി ഞാൻ
ദൈവമേ കൈവിടല്ലെ;- ആത്മാവേ...

9 ചൊല്ലിക്കൂടാത്ത ഞരക്കങ്ങളോടതി-
വല്ലഭൻ മുമ്പിലയ്യോ - ഈ
ചെള്ളാമെനിക്കായപേക്ഷിപ്പതിന്നു നീ
തെല്ലും താമസിക്കല്ലെ;- ആത്മാവേ...

More Information on this song

This song was added by:Administrator on 14-09-2020
YouTube Videos for Song:Aathmave vanneduka vishuddha