Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 1112 times.
Manavare rakshicheduvanay vanathil

1 Manavare rakshicheduvanay
vanathil ninnihathil vannu than
Jevan ekiyoreshu bhoovil thirike varum

Vegam yeshu rakshakan aagamichidum
Mekhamatham vahane

2 Than shudhare aakashe koottuvan
Yeshu varunnu thamasam vinaa
Parthalathil ninnavan
Cherthedum than sannidhou;-

3 Ningalude arakal kettiyum
Bhangiyode deepam vilangkiyum
Karthavin varavinnayi
Kathiduvin sarvada;- 

4 Kunjattinte kalyanam vannitha
Kantha alamkrutha manohari
Kshanikkapettorellam
Dhanyaraho ennume;-
മാനവരെ രക്ഷിച്ചിടുവാനായ് വാനത്തിൽ

1 മാനവരെ രക്ഷിച്ചീടുവാനായ്
വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ
ജീവനേകിയോരേശു
ഭൂവിൽ തിരികെ വരും

വേഗമേശു രക്ഷകനാഗമിച്ചിടും
മേഘമതാം വാഹനെ

 

2 തൻ ശുദ്ധരെ ആകാശെ കൂട്ടുവാൻ
യേശു വരുന്നു താമസംവിനാ
പാർത്തലത്തിൽ നിന്നവൻ
ചേർത്തീടും തൻ സന്നിധൗ;-

3 നിങ്ങളുടെ അരകൾ കെട്ടിയും
ഭംഗിയോടെ ദീപം വിളങ്ങിയും
കർത്താവിൻ വരവിന്നായ്
കാത്തീടുവിൻ സർവ്വദാ;-

4 കുഞ്ഞാട്ടിന്റെ കല്യാണം വന്നിതാ
കാന്ത അലംകൃത മനോഹരി
ക്ഷണിക്കപ്പെട്ടോരെല്ലാം
ധന്യരഹോ എന്നുമേ;-

More Information on this song

This song was added by:Administrator on 20-09-2020
YouTube Videos for Song:Manavare rakshicheduvanay vanathil