Malayalam Christian Lyrics

This song has been viewed 263 times.
Nandi nin danathinai
നന്ദി.. നിൻ ദാനത്തിനായ്

നന്ദി.. നന്ദി.. നന്ദി.. 
നിൻ ദാനത്തിനായ്(2)

1 നന്ദിയാലെന്നുള്ളം എന്നും തുള്ളിടുന്നിതാ
ആമോദത്താൽ എൻ മനം പാടിടുന്നിതാ
മരുഭൂവിൽ ആലയത്തിൻ പണി കഴിച്ചതാൽ
സ്തോത്രസ്വരം ആലയത്തിൽ മുഴങ്ങിടുന്നിതാ;- നന്ദി..

2 നിൻ ദാനത്തെ എൻ കൺമുൻപിൽ ദർശിച്ചിടുമ്പോൾ
നന്ദിയാലെന്നുള്ളം എന്നും പാടിടുന്നിതാ
ഈ ആലയം നിൻ ദാനമായ് തന്നിരിക്കയാൽ
നിൻ ജനം നിൻ ആലയത്തിൽ ആരാധിച്ചിടും;- നന്ദി..

3 എന്റെ എല്ലാ നന്മകൾ നിന്റെ വേലയ്ക്കായി
പൂർണ്ണമായി നിന്റെ മുൻപിൽ അർപ്പിക്കുന്നിതാ
എൻ ദേഹം ദേഹി ആത്മാവും സമ്പൂർണ്ണമായിതാ
യാഗമായി നിന്റെ മുൻപിൽ അർപ്പിച്ചിടുന്നു;- നന്ദി..

More Information on this song

This song was added by:Administrator on 21-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page