മണവാട്ടിയാകുന്ന തിരുസഭയെ
മഹിമാമുടിയണിയിക്കും മിശിഹായേ
മഹിതമാം വസ്ത്രം ഈ ദാസന്/ ദാസിയ്ക്ക്/ ദാസർക്ക് നൽകും
ബലിയിൽ അണിചേരുന്നു
ഇവരും ബലിയിൽ അണിചേരുന്നു.
വിശുദ്ധമാം വസ്ത്രമണിഞ്ഞിവരും
ബലിവേദിതന്നിൽ അണിചേരുന്നു
സവിശേഷവസ്ത്രമീ ദാസന്/ദാസിയ്ക്ക്/ ദാസർക്ക് നൽകി
സുവിശേഷമാക്കീടണേ
നാഥാ സുവിശേഷമാക്കീടണേ
കുഞ്ഞാടിന്റെ രക്തത്തിൻ വസ്ത്രം
കഴുകുന്നവരുടെ നിരയിൽ
ഇവനെയും/ ഇവളെയും/ ഇവരെയും നീ ചേർക്കണമേ
ആരെനിക്കായി പോകുമെന്നുള്ള
ചോദ്യത്തിനുത്തരമായി
ആത്മശരീരങ്ങൾ ബലിയിടും
ദാസനെ/ ദാസിയെ/ ദാസരെ ബലിയിൽ സമർപ്പിക്കുന്നു