സ്വന്തമെന്നു പറയാൻ ഒന്നുമില്ല എനിക്ക് ഇന്നു കാണുന്നതെല്ലാം നിന്റെ ദാനമല്ലേ (2)
നീ തന്നതാണെന്റെ ജീവിതം നീ മാത്രമാണെന്റെ ജീവിതം നിനക്കായി മാത്രം ഞാൻ നൽകിടും യേശുവേ (2)
യോഗ്യനല്ല എന്ന് തള്ളിക്കളഞ്ഞ നേരം കഴിവതില്ല എന്ന് പരിഹസ്സിച്ച നേരം (2)
നീ തന്നതാണെന്റെ യോഗ്യത നീ തന്നതാണെന്റെ കഴിവുകൾ നിനക്കായി മാത്രം ഞാൻ നൽകിടും യേശുവേ (2)
യേശുവിന്റെ സ്നേഹം ഇന്നുമെന്നേ നിറുത്തി യേശുവിന്റെ സ്നേഹം എന്നുമെന്നെ നിറുത്തും (2)
ഞാൻ ഒന്നുമല്ലന്റെ യേശുവേ എനിക്കൊന്നും പുകഴുവാൻ ഇല്ലയേ യേശു തന്നതാണെന്റെ ജീവിതം യേശുവേ (2)